Entitlement.
I 'My name is Susheel Varma, and you are watching Face The Facts!! This is where conversations get real, bold and unfiltered!' 'ഇന്ന് തീയതി മാർച്ച് 8 . International Womens Day!' 'അതെ, അന്താരാഷ്ട്ര വനിതാദിനം. ഈ ദിവസത്തിന് പിന്നിൽ ഒരു വ്യക്തമായ ചരിത്രവും സാമൂഹിക പ്രസ്ഥാനങ്ങളുമായുള്ള ബന്ധവുമുണ്ട് . എന്താണെന്നല്ലേ..' 'സ്ത്രീകൾക്ക് സമൂഹത്തിൽ സമാന അവകാശങ്ങളും അവസരങ്ങളും ലഭിക്കണമെന്ന ലക്ഷ്യത്തോടെ നടത്തിയ പോരാട്ടങ്ങളുടെ ഓർമ്മപ്പെടുത്തലാണ് ഈ ദിവസം.' '1900കളുടെ തുടക്കത്തിൽ, പ്രത്യേകിച്ച് അമേരിക്കയും യൂറോപ്പും ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ സ്ത്രീകൾ തൊഴിലിടങ്ങളിൽ കഠിന സാഹചര്യങ്ങൾ നേരിടുകയായിരുന്നു. കുറഞ്ഞ വേതനം, ദൈർഘ്യമേറിയ ജോലി സമയം, വോട്ടവകാശമില്ലായ്മ എന്നിവക്കെതിരെ അവർ പ്രതിഷേധിച്ചു.' '1908-ൽ New York garment workers strike . ന്യൂയോർക്കിലെ വസ്ത്രനിർമാണ മേഖലയിൽ ജോലി ചെയ്ത സ്ത്രീകൾ നല്ല വേതനം, കുറഞ്ഞ ജോലി സമയം, വോട്ടവകാശം എന്നിവ ആവശ്യപ്പെട്ട് വലിയ സമരം നടത്തി.' '1910-ൽ International Socialist Women's Conference .ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ ...