Entitlement.
I
'My name is Susheel Varma, and you are watching Face The Facts!! This is where conversations get real, bold and unfiltered!'
'ഇന്ന് തീയതി മാർച്ച് 8 . International Womens Day!'
'അതെ, അന്താരാഷ്ട്ര വനിതാദിനം. ഈ ദിവസത്തിന് പിന്നിൽ ഒരു വ്യക്തമായ ചരിത്രവും സാമൂഹിക പ്രസ്ഥാനങ്ങളുമായുള്ള ബന്ധവുമുണ്ട് . എന്താണെന്നല്ലേ..'
'സ്ത്രീകൾക്ക് സമൂഹത്തിൽ സമാന അവകാശങ്ങളും അവസരങ്ങളും ലഭിക്കണമെന്ന ലക്ഷ്യത്തോടെ നടത്തിയ പോരാട്ടങ്ങളുടെ ഓർമ്മപ്പെടുത്തലാണ് ഈ ദിവസം.'
'1900കളുടെ തുടക്കത്തിൽ, പ്രത്യേകിച്ച് അമേരിക്കയും യൂറോപ്പും ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ സ്ത്രീകൾ തൊഴിലിടങ്ങളിൽ കഠിന സാഹചര്യങ്ങൾ നേരിടുകയായിരുന്നു. കുറഞ്ഞ വേതനം, ദൈർഘ്യമേറിയ ജോലി സമയം, വോട്ടവകാശമില്ലായ്മ എന്നിവക്കെതിരെ അവർ പ്രതിഷേധിച്ചു.'
'1908-ൽ New York garment workers strike . ന്യൂയോർക്കിലെ വസ്ത്രനിർമാണ മേഖലയിൽ ജോലി ചെയ്ത സ്ത്രീകൾ നല്ല വേതനം, കുറഞ്ഞ ജോലി സമയം, വോട്ടവകാശം എന്നിവ ആവശ്യപ്പെട്ട് വലിയ സമരം നടത്തി.'
'1910-ൽ International Socialist Women's Conference .ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ നടന്ന ഈ സമ്മേളനത്തിൽ, ജർമ്മൻ സാമൂഹ്യപ്രവർത്തകയായ Clara Zetkin അന്താരാഷ്ട്ര വനിതാദിനം ആചരിക്കണമെന്ന ആശയം മുന്നോട്ട് വെച്ചു.'
'1917-ൽ Russian women's strike .റഷ്യയിൽ “Bread and Peace” ആവശ്യപ്പെട്ട് സ്ത്രീകൾ നടത്തിയ സമരം വലിയ വിപ്ലവത്തിന് വഴിവെച്ചു. ഇതിന്റെ പിന്നാലെയാണ് മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി ഉറപ്പിക്കപ്പെട്ടത്.'
'എന്നാൽ നമ്മുടെ ഈ കൊച്ചു കേരളത്തിൽ അതിനൊക്കെ മുൻപേ ഒരു വലിയ വിപ്ലവം നടന്നിരുന്നു. അതും സ്ത്രീ എന്ന ആശയത്തിന്റെ അർത്ഥശുദ്ദി നേടിയെടുക്കാൻ വേണ്ടി മാത്രം നടന്ന വിപ്ലവം. എന്താണ് അതിന്റെ പേരെന്നല്ലേ? സ്മാർത്തവിചാരം.'
'ഇല്ല, സ്മാർത്തവിചാരം എന്ന് മാത്രം അതിനെ സംബോധന ചെയ്താൽ പോരാ. കുറിയേടത്തു താത്രി കുട്ടിയുടെ സ്മാർത്തവിചാരം എന്ന് തന്നെ അതിനെ അഭിസംബോധന ചെയ്യേണ്ടി വരും.'
'ഇന്ന് ആരാണ് എന്റെ കൂടെ കൊല്ലവർഷം 1905 ഇൽ നടന്ന കുറിയേടത്തു താത്രികുട്ടിയുടെ സ്മാർത്തവിചാരത്തെ പറ്റി സംസാരിക്കാൻ ചേരുന്നത് എന്നല്ലേ ? '
'കുറിയേടത്തു താത്രിക്കുട്ടി അഥവാ സാവിത്രി മാം തന്നെ.'
തനിക്കു എതിരെ ഇട്ടിരിക്കുന്ന കസേരയിൽ പെട്ടന്ന് തെളിഞ്ഞു വന്ന അതി സുന്ദരിയായ സ്ത്രീ രൂപത്തെ നോക്കി അയാൾ ബഹുമാനത്തോടെ കൈ കൂപ്പി കൊണ്ട് പറഞ്ഞു.
'നമസ്കാരം സാവിത്രി മാം.'
'അല്ല അങ്ങനെ വിളിക്കാമല്ലോ അല്ലെ. എന്റെ പ്രായം 30 വയസ്സാണ്. എനിക്കറിയാം മാം ന്റെ പ്രായം വെറും 23 വയസ്സാണെന്നു.'
സാവിത്രി: 'നമസ്കാരം. തീർച്ചയായും അങ്ങനെ വിളിച്ചോളൂ.'
സുശീൽ: 'വിരോധമില്ലെങ്കിൽ ഒന്ന് ലഘു ആയി പറഞ്ഞു തരാമോ എന്താണ് സ്മാർത്തവിചാരം എന്ന്.'
സാവിത്രി: 'പഴയകാല കേരളത്തിൽ, പ്രത്യേകിച്ച് നമ്പൂതിരി സമൂഹത്തിൽ ഉണ്ടായിരുന്ന ഒരു കഠിനമായ, സാമൂഹികവും മതപരവും ആയ അന്വേഷണം ആയിരുന്നു സ്മാർത്തവിചാരം. ഒരു സഭയോളം വരുന്ന സ്മാർത്തന്മാർ ‘അച്ചാരലംഘനം’ (ശുദ്ധത നഷ്ടപ്പെടൽ) ആരോപിക്കപ്പെട്ട സ്ത്രീയെ ഒറ്റക്കിരുത്തി വിചാരണ ചെയ്തു തേജോവധം ചെയ്തു ആരോപിക്കപ്പെട്ട കുറ്റം അവൾക്കു എതിരെ തെളിയിച്ചു എടുക്കുന്ന രീതി. അതിനുശേഷം ആ സ്ത്രീയെ സമൂഹത്തിൽ നിന്ന് പുറത്താക്കുകയും കർശനമായ ശിക്ഷകൾ നൽകുകയും ചെയ്യും.'
സുശീൽ: 'അതായതു നിങ്ങൾ പറഞ്ഞു വരുന്നത് കുറ്റം ആരോപിക്കപെട്ടാൽ, ആ സ്ത്രീ വിചാരണക്കുശേഷം ഉറപ്പായും ശിക്ഷിക്കപ്പെട്ടിരിക്കും എന്നാണ് അല്ലെ. അങ്ങനെ ഏതെങ്കിലും കുറ്റാരോപിതയായ സ്ത്രീ വിചാരണക്ക് ശേഷം കുറ്റ വിമുക്ത ആയിട്ടുണ്ടോ.'
സാവിത്രി: 'അങ്ങനെ സ്മാർത്തവിചാരത്തിനു ശേഷം കുറ്റവിമുക്ത ആയ ഒരു സ്ത്രീയുടെയും വിവരം ഞാൻ പഠിച്ചെടുത്ത ഒരു പങ്ക്തിയിലും രേഖപെടുത്തിയിരിക്കുന്നതായി കണ്ടില്ല...'
'അതുകൊണ്ടു എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും... സ്മാർത്തവിചാരം ഒരു അന്വേഷണം മാത്രമല്ല, സ്ത്രീകളെ അടിച്ചമർത്താൻ ഉപയോഗിച്ച ഒരു സാമൂഹിക സംവിധാനം കൂടിയായിരുന്നു.'
സാധാരണ സീറ്റ് ഇൽ ഇരിക്കുമ്പോൾ വെക്കുന്ന തീക്ഷണഭാവം ഒന്ന് മയപ്പെടുത്തി കൊണ്ട് ഒരു ചെറു പുഞ്ചിരി മുഖത്തു കരുതികൊണ്ടു ക്യാമറ യിൽ പ്രേക്ഷകരെ നോക്കിക്കൊണ്ടു അയാൾ തുടർന്നു.
'നിങ്ങൾ മനസിലാക്കിയ പോലെ എന്റെ മുന്നിൽ ഇരിക്കുന്നത് ഒരു സാധാരണ മനുഷ്യ സ്ത്രീ അല്ല. അവർ ഒരു AI നിർമിതമായ HRR (Highly Realistic Replica ) Grief Bot ആണ്. മാസങ്ങളോളം ഉള്ള എന്റെ റിസർച്ച് ഇൽ കൂടെ ഞാൻ കണ്ടെത്തിയ എല്ലാ വിവരങ്ങളും നൂതന സാങ്കേതിക വിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്റെ സഹായത്തോടെ ഫീഡ് ചെയ്തും, ട്രെയിൻ ചെയ്തും ഞാൻ വികസിപ്പിച്ചു എടുത്ത ഇമോഷണൽ ഡിസൈൻ കൂടി ആയ Grief Bot ആണ് എനിക്ക് മുന്നിൽ ഇരുന്നു നമ്മോടു സംവദിക്കുന്ന സാവിത്രി മാം. അവരുടെ അക്ക്യൂറസി റേറ്റിംഗ് 78.367 % ആണ് അതിനാൽ തന്നെ എന്റെ ഇതുവരെയുള്ള കോൺടെന്റ്സ് ഇന്റെ ക്വാളിറ്റി യിൽ വിശ്വാസം ഉള്ള നിങ്ങൾ അവരുടെ അറിവിനെയും വിശ്വസിക്കണം, മാനിക്കണം, എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.'
സുശീൽ: 'മാഡം... പറയാൻ ബുദ്ദിമുട്ടില്ലെങ്കിൽ പറയാമോ എന്തായിരുന്നു നിങ്ങളുടെ കഥ.'
സാവിത്രി: 'ജാരാചരണമാണ് എനിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം. നമ്പൂതിരി സമുദായത്തിലെ അന്തർജ്ജനങ്ങൾ കർശനമായ പതിവ്രതാ ധർമ്മം പാലിക്കണം എന്ന നിയമം ലംഘിച്ചു എന്നതാണ് അതിന്റെ അർഥം. ഭർത്താവിന്റെ മരണശേഷം അല്ലെങ്കിൽ വിവാഹജീവിതത്തിനിടയിൽ പല പുരുഷന്മാരുമായി അവിഹിത ബന്ധത്തിൽ ഏർപ്പെട്ടു.'
സുശീൽ: 'എനിക്കറിയാം നിങ്ങൾ ആരോപിക്കപ്പെട്ട കുറ്റം സമ്മതിച്ചു എന്നും ശിക്ഷിക്കപ്പെട്ടു എന്നും. എന്നാൽ എന്താണ് നിങ്ങളുടെ സ്മാർത്തവിചാരം വ്യത്യാസപ്പെട്ടതു ആക്കുന്നത്.'
സാവിത്രി: 'വിചാരണക്കിടെ എന്റെ നിർബന്ധത്തിന്റെയും കൊടുത്ത തെളിവുകളുടെയും അടിസ്ഥാനത്തിൽ എന്നോടൊപ്പം തെറ്റ് ചെയ്തു എന്ന് തെളിഞ്ഞ പുരുഷന്മാരെയും ശിക്ഷിക്കണം എന്ന് ഞാൻ ശഠിച്ചു. അത് സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഒരുപക്ഷെ എന്റെ സ്മാർത്തവിചാരം ആവണം ഏറ്റവും അവസാനത്തേത്.'
സുശീൽ: 'എന്തായിരുന്നു അങ്ങനെ ഒരു ശാഠ്യത്തിനു കാരണം.'
സാവിത്രി: 'യുക്തി. ഞാൻ എന്നെ പറ്റി പഠിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സാമാന്യത്തിലും അധികം ബുദ്ധിശക്തിയും വിവേകവും ഉള്ള സ്ത്രീ ആണ് ഞാൻ. അതുകൊണ്ടു തന്നെയാണ് തികഞ്ഞ ഒരു ന്യായവാദി ആയി എനിക്ക് ആ വിചാരണയെ അഭിമുഖീകരിക്കാൻ സാധിച്ചത്.'
സുശീൽ(പ്രേക്ഷകരോടായി പറഞ്ഞു): 'പലയിടങ്ങളിലായി നിന്ന് അറിഞ്ഞത് കുറ്റാരോപിത ആയ സമയത്തു ഇവർ ഭർതൃമതി ആയിരുന്നില്ല എന്നാണു എന്നാൽ അതിലേക്കു കടന്നാൽ അത് ചിലപ്പോൾ നിങ്ങളിൽ ഒരു വിഭാഗത്തിനെങ്കിലും വാദപ്രതിവാദങ്ങൾക്കു വഴിയൊരുക്കലാവും അതൊഴുവാക്കാം അല്ലെ, നൂറ്റാണ്ടുകൾക്കു ഇപ്പുറതെക്കു അതിനൊന്നും ഈ വിഷയത്തിൽ പ്രസക്തി ഇല്ല.'
'മാഡം, എന്തായിരിക്കാം നിങ്ങളുടെ അഭിപ്രായത്തിൽ നിങ്ങളുടെ സ്മാർത്തവിചാരം അവസാനത്തേത് ആവാനുള്ള കാരണം?'
സാവിത്രി: 'സമൂഹം എന്ന വ്യവസ്ഥിതിയിൽ പുരുഷന്റെ കണ്ണിലൂടെ നോക്കി സ്ത്രീയെ ശിക്ഷിക്കാൻ ഉണ്ടാക്കിയ ഒരു രീതി അതായിരുന്നു സ്മാർത്തവിചാരം. അതിൽ നിർവചിച്ച കുറ്റത്തിൽ സ്ത്രീക്കൊപ്പം പുരുഷനും ഒരു പങ്കു ഉണ്ട് എന്ന് തെളിയിക്കപെട്ടതോടെ ഒരുപക്ഷെ പുരുഷന്മാരും ശിക്ഷിക്കപ്പെടും എന്ന് മനസിലായതോണ്ട് ആവാം അങ്ങനെ സംഭവിച്ചത്.'
സുശീൽ: 'ചുരുക്കി പറഞ്ഞാൽ പിന്നീടങ്ങോട്ടുള്ള ഒരുപാടു സ്ത്രീകളെ ഒരു കാലഹരണപെടേണ്ടി ഇരുന്ന വ്യവസ്ഥിതിയിൽ നിന്നും നിങ്ങൾ രക്ഷിച്ചെടുത്തിട്ടുണ്ട് എന്ന് പറയാം അല്ലെ. ഇന്ന് നമ്മൾ സമൂഹത്തിൽ കാണുന്ന സ്വതന്ത്ര വനിതകൾ നിങ്ങളുടെ പിൻഗാമികൾ ആണെന്ന് ഞാൻ പറയട്ടെ.'
സാവിത്രി: 'അങ്ങനെ പറയണം എന്ന നിർബന്ധം എനിക്കില്ല കാരണം ഞാൻ അച്ചാരലംഘനത്തിനു ശിക്ഷിക്കപ്പെട്ട ഒരു സ്ത്രീയാണ്. സമൂഹം എത്രകണ്ട് മാറിയാലും സ്ത്രീകളെ പറഞ്ഞു പഠിപ്പിക്കുന്ന രാഷ്ട്രീയം എന്നെ ചേരി ചേർക്കണം എന്നില്ല.'
സുശീൽ: 'ഇങ്ങനെ ഒരു തിരിച്ചറിവ് കൊണ്ടുനടക്കുന്ന നിങ്ങൾ എന്നിട്ടും എന്തുകൊണ്ടാവാം അങ്ങനെ ശിക്ഷിക്കപെടേണ്ടി വന്നിട്ടുണ്ടാവുക.'
സാവിത്രി: 'ഞാനൊരു നമ്പൂതിരി സ്ത്രീ ആണ്. ഉന്നതകുല ജാത. എന്നാൽ ഞാൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ സ്വത്തുക്കൾ കൈവശം വെക്കാനോ സ്വന്തമായി സമ്പാദിക്കാനോ എനിക്ക് അധികാരം ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ എന്റെ നിലനിൽപ് മാത്രമല്ല എന്റെ ജോലിയും ഞാൻ ആശ്രയിച്ചു നിൽക്കുന്ന പുരുഷനെ തൃപ്തി പെടുത്തി ജീവിക്കുക എന്നത് മാത്രം ആയിരുന്നു.'
സുശീൽ: 'നിങ്ങൾ കുറച്ചുകൂടി മുന്നോട്ടുള്ള കാലഘട്ടത്തിൽ ജീവിച്ചിരുന്നെങ്കിൽ നിങ്ങളുടെ ജീവിതം വളരെ മെച്ചപ്പെട്ടതു ആവുമായിരുന്നു എന്ന് ഞാൻ ഉറപ്പിക്കട്ടെ.'
സാവിത്രി: 'തീർച്ചയായും മെച്ചപ്പെട്ടത് ആകുമായിരുന്നു. ഒരു വ്യവസ്ഥിതിയെ യുക്തിപൂർവം കൈകാര്യം ചെയ്തു മാറ്റിയെടുത്ത സ്ത്രീയാണ് ഞാൻ.'
സുശീൽ: 'ഈ ഒരു നിമിഷം നിങ്ങൾ ശെരിക്കും ഒരു മനുഷ്യ സ്ത്രീ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ്. വേറൊന്നിനും വേണ്ടിയല്ല അങ്ങനെ മെച്ചപ്പെട്ട ഒരു രീതിയിൽ നിങ്ങൾ ജീവിക്കുന്നത് കാണാൻ വേണ്ടി മാത്രം.'
കുറച്ചു നേരം അയാൾ അവിടെ മിണ്ടാതെ ഇരുന്നു അവരെ മാത്രം നോക്കിക്കൊണ്ടു. അയാളുടെ കണ്ണുകളിലെ തീക്ഷണത വിട്ടുപോയിരുന്നത് പോലും അയാൾ വിസ്മരിച്ചിരുന്നു.
കുറച്ചുനേരത്തെ മൗനത്തിനു ശേഷം അയാൾ വീണ്ടും തുടർന്നു. 'ചരിത്രത്തിലെ സ്ത്രീകൾ പൊരുതിനേടിയെടുത്ത അവകാശങ്ങൾ ഓർമ്മിക്കാൻ വേണ്ടി തിട്ടപെട്ട ദിവസമാണ് ഇന്ന്. ഇന്നത്തെ ദിവസം എന്താണ് നിങ്ങൾക്കു പറയാനുള്ളത്.'
സാവിത്രി: മനുഷ്യൻ ഒന്ന് തീരുമാനിക്കുന്നു ദൈവം മറ്റൊന്ന് വിധിക്കുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് എന്നാൽ അതല്ല ശെരി. ഞാൻ ജീവിച്ചിരുന്ന കാലത്തെങ്കിലും ശെരിക്കും സ്ത്രീകളുടെ കാര്യത്തിൽ വിധിച്ചിരുന്നത് ദൈവത്തിന് പകരം സമൂഹവും അതിൽ അടങ്ങിയിരിക്കുന്ന മറ്റു മനുഷ്യരും ആയിരുന്നു. 'സാധനം' എന്നാണ് സ്മാർത്തവിചാരം ചെയ്യപ്പെടുന്ന സ്ത്രീയെ അഭിസംബോധന ചെയ്യുക. സാധനം എന്ന് വെച്ചാൽ ഉപയോഗിക്കാനുള്ള വസ്തു. മനുഷ്യനായി ജനിച്ചുവീണ ഒരാളെ ഇതിലും വിലകുറച്ചു കാണാൻ പറ്റുമോ. ഒരിക്കലും പറ്റില്ല. സ്മാർത്തവിചാരത്തിൽ ശിക്ഷിക്കപ്പെട്ടു എന്ന് പറഞ്ഞാൽ അപ്പോൾ അതിന്റെ അർഥം എന്താണ്, അവൾ തികച്ചും ഒരു വസ്തു മാത്രമായി മാറി കഴിഞ്ഞിരിക്കുന്നു എന്നല്ലേ, ആ ചിന്താഭാരവും പേറി ശിഷ്ടകാലം ജീവിച്ചു തീർക്കുന്നത് ഒന്ന് ഓർത്തുനോക്കൂ. ഇന്നത്തെ കാലത്തു നിന്ന് പുറകോട്ടു ചിന്തിച്ചാൽ ഒരു വ്യക്തി എന്ന നിലയിൽ പ്രസക്തി കൊടുത്തിരുന്നെങ്കിൽ അങ്ങനെ ഒരു തീരാവേദനയിൽ നിന്ന് എത്ര സ്ത്രീകളെ രക്ഷിച്ചു എടുക്കാമായിരുന്നു. സ്ത്രീകൾ ആയിപോയി എന്നതിന്റെ പേരിൽ മാത്രം അങ്ങനെ ഒരു രക്ഷ അവര് അർഹിക്കാതാവുന്നില്ലല്ലോ.
സുശീൽ: നിങ്ങളുടെ വാക്കുകൾ എന്നെ നൂറ്റാണ്ടുകൾ പിറകോട്ടു നടത്തി ചിന്തിപ്പിക്കുക ആണ്. ഒരുപാട് നന്ദിയുണ്ട് സാവിത്രി മാം. നിങ്ങളടക്കം ഉള്ളവരുടെ തുല്യതക് വേണ്ടിയുള്ള അന്നത്തെ പോരാട്ടങ്ങൾ ഫലം കണ്ടു എന്ന് തന്നെയല്ലേ ഇന്നത്തെ ദിവസത്തിന് കല്പിച്ചുകൊടുത്ത ഈ വിമൻസ് ഡേ tag അർത്ഥമാക്കുന്നത്.
(പ്രേക്ഷകരോടായി) ഇപ്പോൾ ഞാൻ സംസാരിച്ചത് സാവിത്രി മാംനോടാണ്, സ്മാർത്തവിചാരത്തിലൂടെ ഉപഭോഗ വസ്തു ആയി മാറേണ്ടി വന്ന അതെ താത്രികുട്ടിയോടു തന്നെ..
എന്തിന്റെ പേരിലോ ആയിക്കോട്ടെ.. ആരൊക്കെയാണ് ഉപയോഗിക്കാവുന്ന സ്ത്രീകൾ? ആരൊക്കെയാണ് ഉപയോഗിക്കരുതാത്ത സ്ത്രീകൾ? What according to you is that criterion to categorize women as consumptuous or non-consumptuous ? If you did ever categorize, who entitled you with the authority to decide that?
ഈ ചർച്ച കണ്ട നിങ്ങൾക്കു ഉത്തരങ്ങളും ഉണ്ടെന്നു എനിക്കറിയാം, അത് comments ഇൽ ഷെയർ ചെയ്യൂ...
This is FTF!! And this is where conversations get real, bold and unfiltered!!!
II
എന്റെ പ്രായം മാത്രമല്ല എന്റെ ചാനൽ, അതിന്റെ subscribers , എന്റെ സ്റ്റുഡിയോ, എന്റെ ടീം, എല്ലാം വളർന്നിരിക്കുന്നു. രാവിലെ 11:30 ക്കാന് റൗണ്ടപ് മീറ്റിംഗ്. അത് കഴിഞ്ഞു ഓരോരുത്തരായി പുറത്തിറങ്ങി പോയി. ഞാൻ കുറച്ചു നേരം അവിടെ ഇരുന്നു എന്റെ ലാപ്ടോപ്പ് ഇൽ തന്നെ നോക്കി ഡിസ്‌കസ് ചെയ്ത പോയ്ന്റ്സ് എല്ലാം ഒന്ന് കൂടി വായിച്ചുനോക്കി മെല്ലെയാണ് പുറത്തേക്കു ഇറങ്ങി വരുന്നത്.
അപ്പോ അതാ അവിടെ നിൽക്കുന്നുണ്ട് ഷിംജിത്.
" ഷിംജിതേ പുതിയ ലിസ്റ്റ് ആണോ കയ്യിൽ."
അവൻ എന്നെ നോക്കി ചിരിച്ചോണ്ട് തലയാട്ടി.
"തന്നെ നോക്കട്ടെ"" ഇത് കഴിഞ്ഞ ആഴ്ച വന്നതിലും മോശം ആണല്ലെടോ. അല്ല ഇമ്മാതിരി ഐറ്റംസ് ഒക്കെ ആള്ക്കാര് വാങ്ങണം എങ്കിൽ ഇതൊക്കെ കേൾകുന്നോർക്കു വിശ്വാസം വരണ്ടെടോ."
"ചേട്ടാ, സത്യായിട്ടും എന്റെ ഡ്യൂട്ടി ഇതിവിടെ കൊണ്ട് ഏൽപ്പിക്കുന്നത് മാത്രമാണ്. ഇനി ഇതിൽ എന്തേലും പ്രശ്നം ഉണ്ടെങ്കിൽ നേരെ അങ്ങോട്ട് വിളിച്ചു പറഞ്ഞാൽ മതി."
" ആ ശെരി എന്നാ നീ വിട്ടോ, ഞാൻ അവരെ തന്നെ വിളിച്ചോളാം."
അവിടിരുക്കുന്ന എല്ലാരേം ഒന്ന് നോക്കി ആരോടെന്നില്ലാതെ ചോദിച്ചു, "അന്തപ്പായി വന്നില്ലേ?"
മറുപടിയും ഉടനെ വന്നു. "ചേട്ടൻ അവനെ Data collect ചെയ്യാൻ വിട്ടതല്ലേ"
"ശെരി. അവൻ വന്നാൽ ഈ ലിസ്റ്റ് ഏല്പിച്ചെക്. പുതിയ Ads ൻറെ ലിസ്റ്റ് ആണ്. ഇതൊക്കെ ഒന്ന് കറക്റ്റ് ചെയ്തു മനുഷ്യൻമാർക് കണക്ട് ആവുന്ന ഐറ്റംസ് മാത്രം finalize ചെയ്തു ഒരു ലിസ്റ്റ് ഉണ്ടാകാൻ പറയ് കേട്ടോ."
ലിസ്റ്റ് ഒക്കെ കൊടുത്തു ഏല്പിച്ചു ഇനി എന്താ പണി ബാക്കിയുള്ളത് എന്ന് നോക്കി നടക്കുമ്പാഴാണു കുറച്ചു നേരം comments നോക്കാം എന്ന് വെച്ച് ക്യാബിൻ ഇൽ കേറി ഇരുന്നത്.
Thought ഫ്രഷ് ആയതോണ്ട് തന്നെ നല്ല traction മാത്രമല്ല തനിക്കു നല്ല satisfaction കിട്ടിയ content ആണെന്ന സന്തോഷത്തിൽ നോക്കാനിരുന്നപ്പഴാണ് മനസ്സിലായത് കമന്റ്സ് അത്ര satisfactory അല്ലെന്നു. മിക്സഡ് റിവ്യൂസ് ആണ് പക്ഷെ അതിലും വലിയ പ്രശ്നം ഞാൻ touch ചെയ്യാതെ വിട്ട സദാചാരം element ആണ്.
ഈ woke gen ഇൽ എന്റെ തൊട്ടു മുന്നിൽ ഇരിക്കുന്ന പണ്ടേതോ കാലഘട്ടത്തെ പ്രതിനിധീകരിച്ചു ഞാൻ തന്നെ ഡിസൈൻ ചെയ്ത ഒരു bot നോട് അങ്ങനെ ഒരു element എടുത്തിട്ടാൽ Womens day ഡിസ്കഷൻ ൻറെ മൂഡ് മാറും എന്നെനിക്കു ഉറപ്പായിരുന്നു. പക്ഷെ personally എന്റെ preference objectification cross ചെയ്തു ഒരു ഡിസ്കഷൻ തന്നെ ആയിരുന്നു അത് ഞാൻ വിചാരിച്ച പോലെ സാധിച്ചത് എനിക്കൊരു achievement ആയിട്ടാണ് തോന്നിയത്.
Comments വായിച്ചു വായിച്ചു താഴെ എത്തിയപ്പോ ഉണ്ട് ഒരുത്തന്റെ വക ഒരു നൂറു Comments എങ്കിലും, അതിലൊരെണ്ണം ഇങ്ങനെ.
"അല്ല അളിയാ ഇതുമാതിരി സാധനം ഒക്കെ ഉണ്ടാക്കാൻ എനിക്കും പഠിപ്പിച്ചു തരുമോ അല്ലെങ്കിൽ കയ്യിൽ ഉള്ള അതെ സാധനത്തെ ഇങ്ങു ഇറക്കിയാലും മതി."
കയ്യിന്നു പോയത് ഞാൻ പോലും അറിഞ്ഞില്ല.
"അങ്ങോട്ട് അങ്ങ് ഇറക്കി വിടാൻ നിന്റെ തന്ത നിന്റെ തള്ളക്കു നിവേദ്യം കൊടുത്ത വകുപ്പിൽ ഉണ്ടായതാണോ സാവിത്രി മാം ൻറെ grief bot . എന്റെ പേജ് ഇൽ കേറി തോന്ന്യവാസം തികട്ടിയാൽ ഉണ്ടല്ലോ നിന്റെ ഐഡന്റിറ്റി കണ്ടുപിടിച്ചു നിന്നെ ഒണ്ടാക്കിയവരുടെ മുന്നിലിട്ട് നിനക്കിട്ടു പൊട്ടിക്കും നായെ."
[Reply posted .]
[1 comment pinned ]
ഒരു 2 മിനിറ്റ് എടുത്തു കാണും. ഡെസ്ക് ഇൽ വെച്ച ഫോൺ റിങ് ചെയ്തപ്പഴാണ് ഡിസ്പ്ലേ ഇൽ നന്ദൻ സർ എന്ന് എഴുതി കാണിച്ചത് കണ്ടപ്പഴേ ഫോൺ എടുത്തു.
"ഹലോ ചേട്ടാ ഞാൻ അങ്ങോട്ട് വിളിക്കാൻ ഇരിക്കയായിരുന്നു, ആ ad ലിസ്റ്റ് ഫുൾ കുളമായി കിടക്കുകയാണ്, കറക്റ്റ് ചെയ്യണം.."
"ഞാനിപ്പോ അത് പറയാനല്ല നിന്നെ വിളിച്ചത്. എന്തൊക്കെയാണ് Suvin കമെന്റ് ഇൽ pin ചെയ്തു വെക്കുന്നത്."
ഇത് പുള്ളി ഇത്രപെട്ടെന്ന് കണ്ടോ?
"അത് മാത്രമല്ല എന്ത് പരിപാടിയാണ് നീ കാണിച്ചേ? വിമൻസ് ഡേ ആയിട്ട് ഏതേലും ഒരു recent achiever lady യെ കൊണ്ടുവന്നു നല്ലൊരു ഡിസ്കഷൻ ചെയ്യുന്നതിന് പകരം ആണോ ഈ controversy ഉണ്ടാക്കാൻ പോയെ. ശെരിയാണ് നല്ല ഐഡിയ, ഇന്നോവേഷൻ, creation , effort , പക്ഷെ ഇതെല്ലാം ഇങ്ങനെ ഒരു പ്രോഗ്രാം ചെയ്തു വേസ്റ്റ് ആക്കണോ? അല്ലെങ്കിലും മനസ്സിലാക്കിക്കോ ഇതുപോലത്തെ ഒക്കെ പ്രോഗ്രാംസ് ചെയ്യുമ്പോ ട്രാക്ഷൻ മാത്രം ആവണം ലക്‌ഷ്യം അതിനു ഒരു ഫോർമാറ്റ് ഒക്കെയുണ്ട് അതിലുപരി ഒരു apt ടൈമിംഗ് ഉണ്ട്, അത് വിമൻസ് ഡേ ആയിരുന്നില്ല. "
"അല്ല ചേട്ടാ, അവര് കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗം അല്ലെ പിന്നെ നമ്മളുടെ നാട്ടിൽ ഇത്രേം വലിയൊരു വിപ്ലവം നടന്നിട്ടു അതല്ലേ വിമൻസ് ഡേ ക്കുള്ള ചരിത്ര പ്രാധാന്യം കാണിക്കാൻ നല്ലതു."
"നീ അധികം ഇങ്ങോട്ടു കഥ പറയാൻ നിക്കാതെ ആ കമെന്റ് ഇഷ്യൂ ശെരിയാക് എന്നിട്ടു കുറച്ചൂടെ ആലോചിച്ചു പ്ലാൻ ചെയ്തു കോൺടെന്റ് ചെയ്യാൻ ശ്രമിക്കു. നീ വെറുതെ ഇവിടെ വരെ കേറി വന്നതല്ല അതോണ്ട് തന്നെ നിന്റെ ഇമ്മാതിരി പ്രവർത്തികൾ കാരണം അത് തകർക്കാൻ ഞാൻ സമ്മതിക്കില്ല.
പിന്നെ അടുത്താഴ്ച സമയം കിട്ടുമ്പോ എന്നെയൊന്നു വിളിക്കു നിനക്ക് നല്ല growth നും വിസിബിലിറ്റി കും ഒക്കെയുള്ള ഒരു നല്ല opportunity ഒത്തു വരുന്നുണ്ട്. നമുക്ക് അത് ഡിസ്‌കസ് ചെയ്തു വർക്ക് ചെയ്തു എടുക്കാം കേട്ടോ."
"ശെരി ചേട്ടാ." ഇതും പറഞ്ഞു ഫോൺ കട്ട് ആകിയപോ ആദ്യം ഓർത്തത് ഇങ്ങേർക്ക് ഇത് എന്ത് പറ്റി എന്നാണ് , നല്ല വാർത്ത പ്രാധാന്യം ഉള്ള ഒരു content ഇത്രക്കും പുതുമയിൽ അവതരിപ്പിച്ചിട്ടു ഇതാണോ രേസ്പോൻസ്. ഇങ്ങേരു എനിക്ക് പണി ആവാതിരുന്നാൽ മതിയായിരുന്നു. ഏതായാലും കമെന്റ് ഞാൻ ഡിലീറ്റ് ചെയ്യാൻ പോവുന്നില്ല.
ഇപ്പോ നിങ്ങൾ ചിന്തിക്കുന്നുണ്ടോ ഞാൻ ഗുരുസ്ഥാനത്തു കാണുന്ന ഒരാളായത് കൊണ്ടാണ് പുള്ളിക്ക് എന്റെ ചാനൽ ൻറെ കാര്യത്തിൽ ഇത്രയും അതോറിറ്റി എന്ന്? എന്നാൽ അങ്ങനെ മാത്രമല്ല, പുള്ളി ഇന്നെന്റെ ചാനൽ ൻറെ ഒഫീഷ്യൽ സ്പോൺസർ ആണ്. അതെ പണ്ടത്തെ ആ dynamite കോൺടെന്റ് about Kurien , അത് എന്നെ ന്യൂസ്‌മേക്കർ ഐക്കൺ ഓഫ് ദി ഇയർ ആക്കി മാറ്റി. പിന്നീട് തിരിഞ്ഞു നോക്കാതെ ആണ് മുന്നോട്ട് പോയത്. ചേട്ടന്റെ സ്‌പോൺസർഷിപ് കൂടി ആയപ്പോ ഒരു വലിയ percentage ഓഫ് subscribers ഡെയിലി ടാർഗറ്റ് audience തന്നെ ആയി മാറി. അതിന്റെ കൂടെ വന്നു ചേർന്നതാണ് ഈ office ഉം പുറത്തിരുന്നു എനിക്ക് വേണ്ടി വർക്ക് ചെയ്യുന്ന എന്റെ ടീം ഉം എല്ലാം.
III
IV
V
"നീ അന്ന് എന്റെ കണക്കു തീർത്തത് ആയിരുന്നല്ലേ."
"അതെ. ഞാനൊരു വല്ലാത്ത അവസ്ഥയിൽ ആയിരുന്നു. എല്ലാ സൈഡ് ന്നും കൂടി പ്രഷർ വന്നപ്പോൾ നീയും കൂടി എന്നെ തള്ളിക്കളഞ്ഞു എന്ന് തോന്നിയപ്പോ അങ്ങനെ ചെയ്യാനാണ് എനിക്ക് തോന്നിയത്. ക്ഷമിക്കെടാ."
"എന്ത് കാര്യത്തെ പറ്റിയാണ് നീ ഈ പറഞ്ഞു വരുന്നത് ?"
"എടാ അന്ന് എനിക്ക് നല്ല ഒരു പണി കിട്ടിയിരുന്നു. ആരൊക്കെയോ എന്നെ follow ചെയ്തു എന്റെ പേർസണൽ ടാറ്റ ചോർത്തിയും എന്നെ ഇല്ലാതാക്കാൻ പോവുകയാണ് എന്ന് മനസ്സിലായപ്പോൾ ഞാൻ പോലീസ് ഇൽ കേസ് രജിസ്റ്റർ ചെയ്തു വരുന്ന വഴിക്കാണ് നീ എന്നെ വിളിക്കുന്നെ. അതുകഴിഞ്ഞപോ പിന്നെ ഞാൻ എനിക്ക് തോന്നിയ പോലെ എന്തൊക്കെയോ ചെയ്തു പോയതാണ്. "
അവൻ ആകെ കുഴപ്പത്തിൽ ആയ പോലെ എന്നോട് ചോദിച്ചു "എനിക്കൊന്നും മനസ്സിൽ ആവുന്നില്ലെടാ എല്ലാമൊന്ന് തെളിച്ചു പറയ് ."
"എടാ നിനക്ക് Sibani യെ ഓർമയില്ലേ."
"ആര് നിന്റെ ലൈൻ ഓ. ആ നോർത്ത് ഈസ്റ്റ് ന്നു ഉള്ള ആ കൊച്ചൊ."
"അതെ അതുതന്നെ. ഇങ്ങനെ ഒരു പ്രശ്നം അവിടെ നടക്കുന്നുണ്ട് എന്നുള്ളത് കൊണ്ടാണ് അന്ന് അവൾ അവിടുത്തെ റിസർച്ച് നിർത്തി പോയത്. ഇങ്ങനെ ഒരു സ്ഫോടനം അവിടെ നടന്നപ്പോൾ എനിക്കുറപ്പുണ്ടായിരുന്നു അതിന്റെ reason ഞാൻ കണ്ടുപിടിച്ചത് തന്നെ യാണെന്ന്. അതാണ് ഞാൻ അന്ന് ചെയ്ത വ്ലോഗ് ഉം. അന്ന് എന്നെ ആ പ്രശ്നത്തിൽ നിന്നും ഊരിയത് നന്ദൻ സർ ആയിരുന്നു എന്നാൽ ഇന്നൊരു സംഭവം ഉണ്ടായി ആ നന്ദൻ സർ തന്നെ Kurien നെ എന്റെ മുന്നിൽ കൊണ്ട് നിർത്തിയിരിക്കുന്നു അയാളെ ഞാൻ ഇന്റർവ്യൂ ചെയ്യാൻ വേണ്ടി. അതിന്റെ കൂടെ ഒരു താകീതും പഴയതു എല്ലാം മറന്നേക്കൂ എന്ന്. ഞാൻ എന്തോ സംശയം തോന്നി Sibani യുടെ പ്രൊഫൈൽ ചെക്ക് ചെയ്തതാണ് അപ്പോ ഉണ്ട് അവൾ മരിച്ചതായി രേഖപെടുത്തിയിരുന്നു. അതിനെപ്പറ്റി കൂടുതൽ ഒരു വിവരവും എനിക്ക് കണ്ടെത്താൻ പറ്റിയില്ല പക്ഷെ Kurien നെയും നന്ദൻ സർ നെയും കണക്ട് ചെയ്യുന്ന ഒരുപാട് വിവരങ്ങൾ ഞാൻ കണ്ടു. എനിക്കാകെ തളർന്നപ്പോ ആണ് ഞാൻ നിന്നെ വിളിച്ചത്. "
" ഞാൻ ജീവിച്ചു ഇരിക്കുന്നുണ്ടോ എന്ന് അറിയാനാണോ? "
"അതെ ഡാ ഞാൻ പേടിച്ചു പോയി."
"എന്നെ ഇങ്ങനെ ഒരു പ്രശ്നത്തിലേക്ക് നീ തള്ളി വിട്ടില്ലായിരുന്നെങ്കിൽ അങ്ങനെ ഒരു പേടിയുടെ ആവശ്യം ഒഴിവാക്കാമായിരുന്നില്ലേ? പിന്നെ നിന്നോട് എനിക്ക് പറയാനുള്ളത് എനിക്ക് അങ്ങനെ ഒരു അവസ്ഥ വരും എന്നെനിക് തോന്നുന്ന നിമിഷം ഞാൻ ഈ പറഞ്ഞവരുടെ കാലിൽ ചെന്ന് വീഴും എന്റെ തെറ്റ് ഞാൻ ഏറ്റു പറയും എങ്ങനെയാണ് ഞാൻ ഇതിന്റെ ഭാഗം ആയതെന്നും പറയും അത് മനസ്സിലാക്കാൻ പറ്റാത്ത ആൾകാർ ഒന്നും ഈ ഭൂമിയിൽ ഉണ്ടാവില്ല. ഞാൻ ഒരു സാധാരണ കാരണാണ് അതുകൊണ്ടു തന്നെ എനിക്കിവിടെ ഇങ്ങനെ മാരകമായ നേട്ടങ്ങളൊന്നും നേടി യെടുക്കാനില്ല, ജീവിച്ചു പോയാൽ മതി അതെങ്ങനെ ചെയ്യണം എന്നെനിക് അറിയാം."
"എടാ അതല്ല ഞാൻ പറയാൻ വന്നത് . നിനക്കിനി എന്ത് ആവശ്യം ഏതു നിമിഷത്തിൽ ഉണ്ടായാലും ഞാൻ അടുത്തില്ലെങ്കിലും എന്റെ പഴയ ഇമെയിൽ ID യില്ലേ അതിലേക്കു ഒരൊറ്റ ഇമെയിൽ അയച്ചാൽ മതി, ഞാൻ ആ നിമിഷത്തിൽ നിന്നെ സഹായിക്കാൻ എത്തിയിരിക്കും."
"ഹം. എടാ നീ ഇത്രയും വർഷങ്ങൾ എടുത്തു എന്നെയൊന്നു വിളിക്കാനും ഇത്രേം വലിയ പ്രശ്നം ഞാൻ അറിയാതെ എന്റെ തലയിൽ ഉണ്ടാക്കി വെച്ചിട്ടു അതൊന്നു എന്നോട് പറയാനും വേണ്ടി മാത്രം. അതും നിന്റെ മറ്റവൾ ചത്തു എന്നറിഞ്ഞപോ ആണ് നീ എന്നെ ഒന്ന് ഓർത്തെടുത്തതു പോലും. ഇതിൽ ഞാൻ എന്നോടുള്ള ഒരു കരുതലും കാണുന്നില്ല പകരം നീ നിന്റെ മനഃസാക്ഷിയോടുള്ള കടം വീട്ടുകയാണ് ഇപ്പോഴും. ഒന്നും വേണ്ട ഇത്രയും നാളും ഞാൻ ഇവിടെ എങ്ങനെ ആണ് ജീവിച്ചിരുന്നെ എന്ന് നിനക്ക് അറിയുമോ ? ഇതുവരെ ഇല്ലാത്ത ഒരു പുതിയ അന്വേഷണവും ഇനിയും വേണ്ട. നീ നിന്റെ വഴിക്കു പോ. പിന്നെ കഷ്ടപ്പെട്ട് പണിയെടുത്തു എങ്ങനെയോ ഉറക്കം പിടിക്കുമ്പോ ഇനി രാത്രി ഇതുപോലെ വിളിച്ചു എന്റെ ഉറക്കം ഉണർത്താൻ നിൽക്കരുത്. മനസ്സിലായോ ? എന്നാൽ വഴി വീട്."
ഒന്നു തിരിച്ചു മൂളി കൊടുക്കാൻ അല്ലാതെ എനിക്കൊന്നിനും കഴിഞ്ഞില്ല. തകർന്നു ഇരുന്നു പോയി ഞാൻ.
VI
അന്ന് ശംഭു വിനെ കണ്ടു വീട്ടിലേക്കു മടങ്ങിയ ശേഷം ഞാൻ 2 - 3 ദിവസം പുറത്തേക്കു ഒന്നും ഇറങ്ങിയില്ല. പുറത്തിറങ്ങാനോ ആരെയെങ്കിലും കാണാനുള്ള മനസ്സോ ഒന്നും ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാണ് സത്യം. ഞാൻ കാരണം ആണോ Sibani മരിക്കേണ്ടി വന്നത് എന്ന കുറ്റബോധം എന്നെ തളർത്തി കൊണ്ടിരുന്നു.
അങ്ങനെ ഇരിക്കെ ആണ് അന്ന് രാത്രി ഒരു 11 മണി കഴിഞ്ഞപ്പോ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത് , വെറുതെ ഒന്ന് ഓഫീസിലേക്ക് പോയി വരാം എന്ന് വെച്ചു. ഓഫീസിൽ എത്തിയപ്പോ സമയം 11 :30 ആയിട്ടുണ്ടാവും. ഇടക്കിടക്ക് ഇത് പതിവുള്ളതാണ്, ഞാൻ ചിലപ്പോഴൊക്കെ ആശ്വാസം കണ്ടെത്താറു ഇങ്ങനെയൊക്കെയാണ്. ഇന്ന് രാത്രി ഇവിടെ കിടക്കും അപ്പോ ഞാൻ അടുത്ത ദിവസം എണീക്കുക ചിലപ്പോ ഉച്ച കഴിഞ്ഞിട്ടൊക്കെ ആവും എന്നാലും വേണ്ടുവോളം മനസ്സമാധാനത്തിൽ ഞാൻ ഉറങ്ങിയിട്ടുണ്ടാവും. എന്റെ ആവലാതികളൊക്കെ ഞാൻ ഉറക്കി കളഞ്ഞിട്ടുണ്ടാവും അതാണ് ശെരിയായ പ്രയോഗം.
പക്ഷെ ഞാൻ ഓഫീസിന്റെ മെയിൻ ഗ്ലാസ് ഡോർ തുറന്നപ്പോ പെട്ടന്ന് ആരോ പതുങ്ങിയ പോലെ എനിക്ക് തോന്നി. ഞാൻ നൈറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ആ മുഖം തിരിച്ചറിഞ്ഞു. പെട്ടന്ന് അവന്റെ നേരെ ചെന്ന് അവനെ പിടിച്ചു പൊട്ടിക്കാൻ ചെന്നപ്പോ ഞാൻ കണ്ടു അവന്റെ കയ്യിൽ ഒരു external hard diskum അതിന്റെ chord ഉം,. അതുകണ്ട മാത്രയിൽ ഞാൻ എന്നോട് തന്നെ പുലമ്പി. 'അല്ലേലും who was I kidding ? അയാൾ എടുത്തു തന്ന ഓഫീസിൽ അയാൾ സെറ്റ് ചെയ്തു തന്ന നെറ്റ്‌വർക്ക് ആൻഡ് ആമേനിറ്റീസ് ഇൽ അയാൾ ഷോർട്ലിസ്റ് ചെയ്തു തന്ന ക്യാൻഡിഡേറ്റ്സ് നെ ഇന്റർവ്യൂ ചെയ്തു സെലക്ട് ചെയ്തു അപ്പോയ്ന്റ് ചെയ്ത പമ്പര വിഡ്ഢി ആയ ഞാൻ. എന്നാലും ഇവനെ ഞാനല്ലേ ഇവിടെ കൊണ്ടുവന്നത് എന്നിട്ടാണോ ഇവൻ തന്നെ എന്നോടിങ്ങനെ ചെയ്യുന്നത് ?'
"ആർകൊണ്ടാക്കാനാടാ ഇ ടാറ്റ നീ ഇവിടുന്നു വലിക്കുന്നേ ?ഒന്നുമില്ലെങ്കി ഞാൻ കൈ പിടിച്ചു കൂട്ടി കൊണ്ട് വന്നതല്ലേ നിന്നെ?"
അവൻ ഇട്ട shirtnte കോളർ നു പിടിച്ചു ഞാൻ തറപ്പിച്ചു പറഞ്ഞു "പൊന്നു മോനെ, പിന്നിൽ ചാരി നിന്ന് ചൊറിഞ്ഞാലുണ്ടല്ലോ, നിന്നെ ഞാൻ വരഞ്ഞു വറുത്തെടുക്കും. നിനക്കെന്നെ അറിയില്ല. അത് വേണ്ട എന്ന് വെക്കുന്നത് ഞാൻ തന്നെ തിരിച്ചു ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ടുവന്നത് ആയതോണ്ട് ആണ്. ഈ നിമിഷം ഇറങ്ങണം ഇവിടുന്നു. ഇനിയും പാലൂട്ടി വളർത്താം എന്ന് ഏറ്റിട്ടുള്ളിടം ഏതാണോ അങ്ങോട്ട് തന്നെ ഇഴഞ്ഞു പോയികൊള്ളണം. മനസ്സിലായോട പരട്ട".
VII
VIII
IX
X
ടൈറ്റിൽ കൊള്ളാം എന്ന് വിചാരിച്ചു അപ്പോ തന്നെ ആ link ഇൽ click ചെയ്തു .
സ്ഥിരം ഉള്ള ശൈലിയിൽ അവൻ സംസാരിച്ചു തുടങ്ങി .
"Welcome to FTF! This is where conversations get real, bold and unfiltered!!!"
"Entitlement.? എന്താണ് ആ വാക്കിന്റെ അർഥം . . Media Entitlement. Influencers Entitlement. Corporate Entitlement. ഞാൻ പറയുന്നു entitlement ഒരു responsibility ആണെന്ന് . എന്നാൽ നിങ്ങൾ ഒന്നുകൂടി ചിന്തിച്ചാൽ നിങ്ങൾ പറയും അല്ല entitlement എന്ന് പറയുന്നത് ഒരു privilege ആണെന്ന് . അതെ ഞാനും സമ്മതിക്കുന്നു അതും ശെരിയാണ് . "
"എന്നാൽ ഇവിടെ ഞാൻ നിങ്ങൾക്കു വേണ്ടി ഒരു news snippet വായിക്കാം . "
"As of March 2024, NGN Corp, the Murdoch media giant settled 1300 lawsuits against serious intrusion, unlawful activities, illegal access & interpret of citizen data with more than 110 active cases in the pipeline."
"ഇതൊരു ഉദാഹരണം മാത്രമാണ് . ഇനി മറ്റൊരു ഉദാഹരണം, ഫേസ്ബുക്കിന്റെ (മെറ്റ) കേംബ്രിഡ്ജ് അനലിറ്റിക്ക സ്കാൻഡലാണ്. 87 ദശലക്ഷത്തിലധികം യൂസേഴ്സിന്റെ വ്യക്തിഗത ഡാറ്റ നിയമവിരുദ്ധമായി ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണത്തിന് വിനിയോഗിച്ചത് വലിയ ലംഘനമായിരുന്നു. പക്ഷേ, കോടിക്കണക്കിന് ഡോളർ പിഴ മാത്രമേ ലഭിച്ചുള്ളൂ അവർക്കു ."
"ഇനി വേറൊരു ഉദാഹരണം MultiNational ടെക് ഭീമന്മാർ സ്വകാര്യ ഡാറ്റ സംഭരിച്ച് ലാഭം ഉണ്ടാക്കുന്നത് ദിനംപ്രതി കാണുന്ന ഒന്നാണ്. ഉപയോക്താക്കളുടെ ലൊക്കേഷൻ, സെർച്ച് ഹിസ്റ്ററി, വ്യക്തിഗത ഇഷ്ടങ്ങൾ എന്നിവയെല്ലാം വിൽക്കപ്പെടുന്നു. യൂറോപ്യൻ യൂണിയന്റെ GDPR നിയമങ്ങൾ ഉണ്ടായിട്ടും, പല കമ്പനികളും ഇത്തരം പ്രവർത്തനങ്ങൾ തുടരുന്നു."
"ഇനിയും ഞാനോ അല്ലെങ്കിൽ നിങ്ങളോ പറയുമോ entitlement എന്ന് വെച്ചാൽ responsibility അല്ലെങ്കിൽ ഒരു privilege മാത്രം ആണെന്ന് . നമ്മൾ നമുക്ക് ചുറ്റും കാണുന്ന പ്രത്യേകിച്ചും misuse ചെയ്യപ്പെടുന്ന ഓരോ entitlements ഇൽ തീർച്ചയായും ഒരു കാപട്യം ഒളിഞ്ഞിരിക്കുന്നുണ്ട് അത് ചിലപ്പോൾ hypocrisy ആവാം , feudalism ആവാം , even anti social disorder ആയ psychopathy ആവാം ."
"തെറ്റിദ്ധരിക്കരുത് ഇന്നിവിടെ ഞാൻ വന്നിരിക്കുന്നത് മറ്റൊരാളുടെ കുറ്റം പറഞ്ഞു കയ്യടി വാങ്ങാൻ അല്ല . എന്റെ ഉള്ളിലേക്കു തന്നെ ചൂഴ്ന്നു നോക്കാനാണ് . എന്റെ entitlement നെ പറ്റി സംസാരിക്കാൻ ആണ് . "
പെട്ടന്ന് മുഖത്തു വെച്ചിരിക്കുന്ന ഒരു മുഖം മൂടി അഴിച്ചെടുക്കുന്ന പോലെ കാണിച്ചു അവിടെ ഒരു Virtual അവതാർ നെ create ചെയ്തു അവൻ .
ആ wow moment സ്ഥായി ആയ ചെറുപുഞ്ചിരി കലർന്ന മുഖഭാവത്തിൽ മാത്രം ഒതുക്കി നോക്കി നിന്ന് ആസ്വദിച്ചു നന്ദൻ .
"ഇന്ന് ഈ നിൽക്കുന്ന എന്റെ virtual Avatar ആയ Susheel Varma എന്നോട് ചില ചോദ്യങ്ങൾ ചോദിയ്ക്കാൻ പോവുകയാണ് . "
Susheel VA: "Hello Susheel. അല്ല അതല്ല നിങ്ങളുടെ ശെരിയായ പേര് . പറയു എന്താണ് നിങ്ങളുടെ പേര് ?"
Suvin: "എന്റെ പേര് Suvin Gopan. "
VA: "ഇത്രേം വലിയൊരു channel ഇൽ കൂടെ നിങ്ങൾ ഇത്രയും വര്ഷങ്ങളോളം ഒരു തെറ്റായ identity ഉപയോഗിച്ചാണ് നിങ്ങളുടെ credibility ഉണ്ടാക്കി എടുത്തത് . സത്യമല്ലേ ?"
Suvin: "അതെ സത്യമാണ് ."
VA: "നിങ്ങളുടെ privilege, നിങ്ങൾക്കു നിങ്ങളുടെ പ്രേക്ഷകരിൽ ഉണ്ടായിരുന്ന entitlement നിങ്ങൾ misuse ചെയ്തു ? "
Suvin: "Sadly അതും സത്യം ആണ് . "
VA: "എന്തായിരുന്നു അതിന്റെ reason ?"
Suvin: "Channel തുടങ്ങിയ സമയത്തു കൂടുതൽ സ്വീകാര്യതയും എന്റെ voice നു കൂടുതൽ authority ഉം ഉണ്ടാവാൻ വേണ്ടിയാണ് ഞാൻ വേറൊരു പേര് കൊടുത്തത് . പിന്നെ നിറങ്ങളിൽ വെള്ളക്കു ഉള്ളത് പോലെ , വസ്ത്രങ്ങളിൽ ഇളം നീലക്കോ അല്ലെങ്കിൽ വേറേതൊരു pastel shade നും ഉള്ളത് പോലെ ഒരു സ്വീകാര്യത ഉണ്ട് നല്ല ശീലമുള്ളവൻ എന്ന പേരിനു . അത് ഞാൻ വിശ്വസിച്ച പോലെ തന്നെ എനിക്ക് കിട്ടിയ credibility ഇൽ എന്നെ ഒരുപാടു സഹായിച്ചിട്ടുണ്ട് ."
VA: "ഇതൊരു മാനസാന്തരം ആണോ ?"
Suvin: "ഒരിക്കലുമല്ല മറിച്ചു ഒരു തിരിച്ചറിവാണ് എന്റെ പാഴ്‌ചിന്തകൾക്കു അനുസരിച്ചു ഞാൻ അങ്ങനൊരു പേരുമാറ്റം നടത്തിയില്ലായിരുന്നെങ്കിലും ഞാൻ അർഹിക്കുന്ന ക്രെഡിബിലിറ്റി എനിക്ക് വന്നുചേരുമായിരുന്നു എന്റെ quality contents ഇലൂടെ എന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു ."
VA: "നിങ്ങളെ വിശ്വസിച്ച നിങ്ങൾക്കു credibility തന്ന നിങ്ങളുടെ പ്രേക്ഷകരോട് എന്താണ് നിങ്ങൾക്കു പറയാൻ ഉള്ളത് ?"
Suvin: "ആദ്യം തന്നെ ഒരുപാട് നന്ദി ആണ് എനിക്കുള്ളത്. അതേപോലെ ഒരിക്കലും തീരാത്ത gratitude ഉം . നിങ്ങൾ എന്നിലെ ശബ്ദത്തെ തിരിച്ചറിഞ്ഞില്ലായിരുന്നെങ്കിൽ ഇവിടെ ഞാൻ ഉണ്ടാവില്ലായിരുന്നു . പക്ഷെ ഞാൻ ക്ഷമ ചോദിക്കുകയാണ് ഓരോരുത്തരോടും ഒരു പൊയ്‌മുഖം ഉപയോഗിച്ചതിന് . ഞാൻ എന്റെ quality contents ഇലൂടെ ഞാൻ ചെയ്ത തെറ്റിന് ഉറപ്പായും പരിഹാരം കാണാൻ ശ്രമിക്കും എന്നിരുന്നാലും പൊറുക്കാൻ പറ്റാത്ത തെറ്റാണു ഞാൻ ചെയ്തത് എന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ ദയവു ചെയ്തു എന്നെ support ചെയ്യരുത് . പക്ഷെ നിങ്ങൾ എന്നെ ഇന്ന് വിട്ടു പോയാലും നിങ്ങളുടെ പ്രീതി വീണ്ടും നേടിയെടുക്കുന്നതിന് വേണ്ടി ഞാൻ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കും . ഇതെന്റെ വാക്കാണ് . "
ആ ഉത്തരം പറഞ്ഞു തീരുന്നതിനു മുന്നേ തന്നെ Susheel Varma യുടെ VA മെല്ലെ മാഞ്ഞു പോയിരുന്നു .
കുറച്ചു തല താഴ്ത്തി ഇരുന്നിരുന്ന Suvin മെല്ലെ തല ഉയർത്തി എല്ലാവരെയും നോക്കിക്കൊണ്ടു പറഞ്ഞു "ഇതെന്റെ സുവിശേഷം ആയി കാണരുത് , നിങ്ങൾ എനിക്ക് നേടി തന്ന എന്റെ entitlement ഇന്റെ മുകളിൽ ഒരു influencer എന്ന നിലയിൽ ഞാൻ എടുക്കുന്ന പ്ലെഡ്ജ് ആണ് ഇത് . എന്റെ duty, എന്റെ responsibilities ഞാൻ എന്നും uphold ചെയ്തിരിക്കും എന്നത് ."
"എല്ലാവര്ക്കും നന്ദി . ഇത് FTF ആണ് . Face the Facts! And this is where conversations get real, bold and unfiltered!!!"
ഇത്രേം കണ്ട Nandan നു സന്തോഷം നിയന്ത്രിക്കാൻ ആയില്ല . അയാൾ ഉടനെ തന്നെ ഫോൺ എടുത്തു Suvinte no. dial ചെയ്തു . പക്ഷെ phone switch off ആണ് . ഉടനെ തന്നെ അവനു text ഇട്ടു , "Well done Suvin. പലതവണ നിന്നോട് ഇത് പറയണം എന്ന് ഞാൻ വിചാരിച്ചിട്ട് . എന്തായാലും ഇപ്പോ നീ ഇത് ചെയ്തത് വളരെ നന്നായി . ഇതുപോലത്തെ contents ആണ് നമുക്ക് വേണ്ടത് . അതുമാത്രല്ല ഇ content ഇന്റെ traction നമ്മൾ plan ചെയ്യുന്ന event നും ഒരുപാടു ഗുണം ചെയ്യും . Keep up the good work!"
ഒന്ന് പുറത്തു പോയി വരാം എന്ന് തീരുമാനിച്ചു cabin ഇൽ നിന്ന് ഇറങ്ങിയപ്പോൾ അയാളെ പ്രതീക്ഷിച്ചു ഒരു postal package പുറത്തുണ്ടായിരുന്നു . അത് പൊട്ടിച്ചപ്പോൾ header ഇൽ അയാൾ കണ്ടു .
"Notice for Dissolution of Sponsorship Agreement"
Termination clauses ഇൽ note down ചെയ്തിരിക്കുന്നു 'Full settlement and meeting any unpaid expenses with compensation.'
കൂടെ മടക്കി വെച്ച ഒരു കത്തും.
'ചേട്ടന് ,
ഞാൻ ഒരു തിരിച്ചറിവിന്റെ പാതയിലാണെന്ന് പറയാം . ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ ഒരുപാടു തെറ്റുകൾ ചെയ്തുകൂട്ടിയിട്ടുണ്ട് . എനിക്ക് എന്നെ തിരിച്ചു പിടിക്കാൻ ഒരു വലിയ break ആവശ്യമാണ് എന്ന് തോന്നുന്നു അതുകൊണ്ടുതന്നെ continuous ആയി content and support ചെയ്യാനുള്ള നമ്മുടെ കോൺസെന്റഡ് ആൻഡ് agreed upon mutual interests protect ചെയ്തു പോരാൻ എനിക്ക് പറ്റാത്ത ഒരു അവസ്ഥയിൽ ആണ് ഞാൻ ഇപ്പോൾ ഉള്ളത് . Break ഇന് ശേഷവും എന്റെ channel മൊത്തത്തിൽ revamp ചെയ്യാനാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത് അത് നമ്മളുടെ agreement ഇന്റെ total violation ആയി മാറാൻ സാധ്യത ഉണ്ട് . അതുകൊണ്ടു ഞാൻ എല്ലാ legal formalities ഉം പാലിച്ചു കൊണ്ട് immediate dissolution of sponsorship agreement എന്റെ ഭാഗത്തു നിന്നും initiate ചെയ്യുകയാണ് . എന്റെ existing employees ൻറെ rights protect ചെയ്യാനായിട്ടു ഞാൻ അവർക്കു full three months paid leave ഉം , fully consented another three months of notice period ഉം sponsor ചെയ്യുകയാണ് . അതിനു ആവശ്യമായ തുകയും ഞാൻ ചേട്ടന്റെ payroll team യിലേക്ക് attach ചെയ്യുകയാണ് . ഇവിടെ ഞാൻ വേറൊരു crossroad ലേക് കടക്കുമ്പോഴും എന്നും ചേട്ടന്റെ guidance, continued support and encouragement ഞാൻ വാല്യൂ ചെയ്യുന്നു എന്ന് പറയാതിരിക്കാൻ വയ്യ .
Suvin.'
സ്ഥായിയായി പുഞ്ചിരിക്കുന്ന മുഖത്തു കാറ് കലർന്നുവോ എന്ന് വേർതിരിച്ചു അറിയുവാൻ പ്രയാസമായിരുന്നു , എന്നാൽ അയാൾ പല്ലിറുമ്മുന്നുണ്ടായിരുന്നു cabin ലേക് intercom ൻറെ button ലക്ഷ്യമാക്കി തിരിഞു നടക്കുമ്പോഴും .
Comments
Post a Comment